
ലണ്ടൻ : കഴിഞ്ഞ ദിവസം നടന്ന ഇംഗ്ളീഷ് ലീഗ് കപ്പ് ഫുട്ബാളിന്റെ നാലാം റൗണ്ട് മത്സരത്തിൽ മുൻനിര ക്ളബായ മാഞ്ചസ്റ്റർ സിറ്റിയെ 2-1ന് ടോട്ടൻഹാം തോൽപ്പിച്ചു.അഞ്ചാം മിനിട്ടിൽ തിമോ വെർണറും 25-ാംമിനിട്ടിൽ പാപെ മറ്റർസാറുമാണ് ടോട്ടൻഹാമിന് വേണ്ടി സ്കോർ ചെയ്തത്. 45+4-ാം മിനിട്ടിൽ മാത്യൂസ് ന്യൂനസ് സിറ്റിക്ക് വേണ്ടി സ്കോർ ചെയ്തു. മറ്റ് മത്സരങ്ങളിൽ ലിവർപൂൾ 3-2ന് ബ്രൈട്ടനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് 5-2ന് ലെസ്റ്റർ സിറ്റിയേയും ആഴ്സനൽ 3-0 ത്തിന് പ്രെസ്റ്റണെയും തോൽപ്പിച്ചു. ചെൽസിയെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് ന്യൂകാസിൽ കീഴടക്കി. എറിക് ടെൻ ഹാഗിനെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയശേഷമുള്ള ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കാസിമെറോയും ബ്രൂണോ ഫെർണാണ്ടസും ഇരട്ടഗോളുകൾ നേടി.