ravi

മുംബയ്: മഹാരാഷ്ട്രയിൽ സീറ്റ് തർക്കത്തെത്തുടർന്ന് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന രവി രാജ ബി.ജെ.പിയിൽ ചേർന്നു. ഇന്നലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസ്,ബി.ജെ.പി മുംബയ് പ്രസിഡന്റ് ആശിഷ് ഷേലർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്.

44 വർഷം കോൺഗ്രസിലുണ്ടായിരുന്നിട്ടും പാർട്ടി ഒരിക്കലും അംഗീകരിച്ചില്ലെന്ന് രവി തേജ കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകണമെന്ന് അഭ്യർത്ഥിച്ചപ്പോൾ പരിഗണിച്ചില്ല. രാഷ്ട്രീയത്തിൽ മുൻപരിചയമില്ലാത്തയാളെയാണ് താൻ ആവശ്യപ്പെട്ട സീറ്റിലേക്ക് പരിഗണിച്ചതെന്നും അദ്ദേഹം ആരോപിച്ചു.