jacqueline-fernandez

ആഡംബരത്തിന്റെ പര്യായമാണ് ഇന്ത്യയിലെ ഒട്ടുമിക്ക സെലിബ്രിറ്റികളുടേയും ജീവിതം. ഇക്കാര്യത്തില്‍ മറ്റ് പല മേഖലയിലുള്ള സെലിബ്രിറ്റികളേയും കടത്തിവെട്ടുന്ന ജീവിതശൈലിയാണ് ബോളിബുഡ് താരങ്ങളുടേത്. കോടികള്‍ വാരിയെറിഞ്ഞ് ഇഷ്ടപ്പെട്ട വാഹനങ്ങളോ വസ്ത്രങ്ങളോ മറ്റ് ഉത്പന്നങ്ങളോ വാങ്ങുന്നത് അവരെ സംബന്ധിച്ച് ഒട്ടും പുതുമയുള്ള ഒരു കാര്യമേയല്ല. പലപ്പോഴും സാധാരണക്കാരന് സ്വ്പനം മാത്രമാണ് ഒരു സെലിബ്രിറ്റിയെ സംബന്ധിച്ച് വളരെ സാധാരണം എന്ന് തോന്നുന്ന കാര്യങ്ങള്‍. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ടൂറിസത്തിനും പ്രകൃതി ഭംഗിക്കും പേരുകേട്ട സ്ഥലമാണ് മരതക ദ്വീപ് എന്ന് അറിയപ്പെടുന്ന ശ്രീലങ്കയെന്ന കൊച്ചുരാജ്യം. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ശ്രീലങ്കയില്‍ സന്ദര്‍ശനത്തിനും അവധി ആഘോഷങ്ങള്‍ക്കുമായി വര്‍ഷാവര്‍ഷങ്ങളില്‍ പോകാറുള്ളത്. അതേ ശ്രീലങ്കയില്‍ കോടികള്‍ മുടക്കി ഒരു ദ്വീപ് തന്നെ സ്വന്തമാക്കിയിരിക്കുകയാണ് ഒരു ബോളിവുഡ് സുന്ദരി. ശ്രീലങ്കന്‍ വംശജയായ ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ് ആണ് സ്വന്തമായി ഒരു ദ്വീപ് വാങ്ങിയിരിക്കുന്നത്.

2012ലാണ് ജാക്വലിന്‍ ഫെര്‍ണാണ്ടസ് ശ്രീലങ്കയിലെ 3.5 കോടി രൂപ വിലയുള്ള ഒരു സ്വകാര്യ ദ്വീപ് സ്വന്തമാക്കിയത്. നാല് ഏക്കറുള്ള ഈ ദ്വീപ് ശ്രീലങ്കയുടെ തെക്കന്‍ തീരത്താണ് സ്ഥിതി ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിഹാസ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാരയുടെ പ്രൈവറ്റ് ദ്വീപിന് സമീപത്തായാണ് നടിയുടെ ദ്വീപും സ്ഥിതി ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇവിടെ ഒരു വില്ല സ്വന്തമായി നിര്‍മിക്കാനാണ് നടിയുടെ പദ്ധതിയെന്നും സൂചനയുണ്ട്.

30ല്‍ അധികം ബൊളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ട താരമാണ് ജാക്വലിന്‍ ഫെര്‍ണാണ്ടസ്. ഹൗസ്ഫുള്‍, മര്‍ഡര്‍ 2, കിക്ക്, റേസ് 2 തുടങ്ങിയവയാണ് താരം അഭിനയിച്ച പ്രശസ്ത ചിത്രങ്ങള്‍. സര്‍ക്കസ് ആണ് നടിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.