 
തിരൂർ: ജില്ലാ ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്ത് വിദ്യാർത്ഥികൾ. എം.ഇ.ടി തിരൂർ സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥികളാണ് ബ്രീസ് ഒഫ് മദീന മീലാദ് കാമ്പയിന്റെ ഭാഗമായി തിരൂർ ജില്ലാ ആശുപത്രിയിലെ 350 ഓളം വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിളമ്പിയത്. എം.ഇ.ടി ട്രസ്റ്റ് സെക്രട്ടറി അബ്ദുറഹ്മാൻ മുഈനി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഭക്ഷണവിതരണത്തിന് സി. ഷാഹിദ്, ഹംസ അന്നാര, ഷൗക്കത്ത്, അലി പെരുന്തല്ലൂർ, അലവിക്കുട്ടി മുള്ളത്ത്, പ്രസീത, എൻ.എം. സുഹൈൽ, സ്‌കൂൾ പാർലമെന്റ് അംഗങ്ങളായ സിറാജുദ്ധീൻ, കെ.പി. ആയിഷ ഫിദ, മുഹമ്മദ് സഫുവാൻ, ഫാത്തിമ ഷരിഷ്ത, മുഹമ്മദ് നഷാത്ത്, ഫാത്തിമ ഫൈഹ, മുഹമ്മദ് ഹംറാസ്, ഫാത്തിമ അഫ്‌റ, റാഫിദ് അഹ്മദ്, ഷിഫ മേടമ്മൽ എന്നിവർ നേതൃത്വം നൽകി.