logo-prakasanam
ലോഗോ പ്രകാശനം

തിരൂർ: ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലും ഒമ്പത്, പത്ത് തീയതികളിൽ തിരൂർ സ്റ്റേഡിയത്തിലും നടക്കുന്ന കായികമേളയുടെ ലോഗോ പ്രകാശനം തിരൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. അബ്ദുൾ സലാം ർ നടത്തി. ചടങ്ങിൽ എച്ച് എം.ഫോറം കൺവീനർ എൻ.പി. ഫൈസൽ,​ പ്രിൻസിപ്പാൾ എ.കെ. അനീന, കെ.സുനിൽകുമാർ, ഷുക്കൂർ, ബിന്ദുലാൽ, ടി.വി രഘുനാഥൻ, എസ്.ജി ശൈലേഷ്,ഗംഗാധരൻ പണ്ടാരത്തിൽ, പബ്ലിസിറ്റി കൺവീനർ എ.സി. പ്രവീൺ, സ്റ്റാഫ് സെക്രട്ടറി മാരായ ബിജു ജെയിംസ്, സിന്ധു.ജി.നായർ, വിവിധ കമ്മിറ്റി കൺവീനർമാർ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.