
പെരിന്തൽമണ്ണ: പഞ്ചാബ് നാഷണൽ ബാങ്കിന്റെ ക്യാഷ് കാരിയർ വാൻ ആനമങ്ങാട് പാറലിൽ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്നു. വാഹനത്തിന് മുന്നിൽ സ്‌കൂട്ടർ യാത്രക്കാരായിരുന്ന സ്ത്രീകളെ
ഇടിക്കാതിരിക്കാൻ ബ്രേക്കിട്ടതിനെ തുടർന്നാണ് വാൻ മറിഞ്ഞത്. ചെക്ക് മേറ്റ് ഏജൻസിയുടെ വാൻ ആണ് അപകടത്തിൽപ്പെട്ടത്. സെക്യൂരിറ്റി ഉൾപ്പെടെ 5 പേർ വാനിൽ ഉണ്ടായിരുന്നു. ഇതിൽ രണ്ടു പേർക്ക് നിസ്സാര പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.