pk-kunhalikutty

മലപ്പുറം: മുഖ്യമന്ത്രിയുടെ മലപ്പുറത്തിനെതിരായ ആരോപണത്തിൽ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി അറിയാതെയാണ് കാര്യങ്ങൾ നടന്നതെങ്കിൽ പി.ആർ ഏജൻസിക്കെതിരെ നടപടി എടുക്കണം. ആര് ചെയ്തതാണെങ്കിലും മഹാപാതകമാണിത്. ഇതോടെ കർട്ടന് പിന്നിൽ എന്തൊക്കെയോ നടക്കുന്നുവെന്ന അൻവറിന്റെ ആരോപണം തെളിയുകയാണ്.

 ക​ലാ​പാ​ഹ്വാ​ന​ത്തി​ന് കേ​സെ​ടു​ക്ക​ണം: യൂ​ത്ത് ​കോ​ൺഗ്രസ്

മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​ഭി​മു​ഖ​മ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ദ​ ​ഹി​ന്ദു​ ​ദി​ന​പ​ത്രം​ ​ന​ൽ​കി​യ​ ​വി​ശ​ദീ​ക​ര​ണ​ത്തി​ന് ​പി​ന്നാ​ലെ​ ​പ​ത്ര​ത്തി​നും,​ ​പി.​ആ​ർ​ ​ഏ​ജ​ൻ​സി​ക്കു​മെ​തി​രെ​ ​ക​ലാ​പാ​ഹ്വാ​ന​ത്തി​ന് ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ്.​ ​ഇ​ക്കാ​ര്യ​ങ്ങ​ളു​ന്ന​യി​ച്ച് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​അ​ബി​ൻ​ ​വ​ർ​ക്കി​ ​ഡി.​ജി.​പി​ക്ക് ​പ​രാ​തി​ ​ന​ൽ​കി.​ ​സെ​പ്തം​ബ​ർ​ 30​ന് ​മു​ഖ്യ​മ​ന്ത്രി​ ​ന​ൽ​കി​യ​ ​അ​ഭി​മു​ഖ​ത്തി​ന്റെ​ ​ചി​ല​ ​ഭാ​ഗ​ങ്ങ​ൾ​ ​വ​ർ​ഗീ​യ​മാ​യി​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണെ​ന്ന് ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.