gandhijayandhi
പുഷ്പാർച്ചന

തിരൂർ : ബി.ജെ.പി തിരുനാവായ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ തിരുനാവായ ഗാന്ധി സ്മാരകത്തിനു മുന്നിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ജില്ലാ അദ്ധ്യക്ഷൻ രവി തേലത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനീഷ് കുറ്റിയിൽ അദ്ധ്യക്ഷ വഹിച്ചു. ഒ.ബി.സി മോർച്ച ജില്ലാ അദ്ധ്യക്ഷൻ ശശി പരാരംമ്പത്ത്, ജില്ലാ കമ്മിറ്റി അംഗം രാജൻ കർമ്മി, മണ്ഡലം ജനറൽ സെക്രട്ടറി രാമചന്ദ്രൻ,​ മണ്ഡലം വൈസ് പ്രസിഡന്റുമാരായ ഷീജ സുന്ദരൻ, രഘുപാൽ,​ രാജേഷ്,​ കെ.പി.നാരായണൻ, ചന്ദ്രൻ, തിരുനാവായ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.റിജു തുടങ്ങിയവർ പങ്കെടുത്തു.