d
ഗാന്ധി ജയന്തി ദിനത്തിൽ വണ്ടൂർ ലയൺസ് ക്ലബും

വണ്ടൂർ : ഗാന്ധി ജയന്തി ദിനത്തിൽ വണ്ടൂർ ലയൺസ് ക്ലബും മലപ്പുറം മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്‌മെന്റും സംയുക്തമായി വി.എം.സി എൻ.സി.സി യൂണിറ്റിന് ട്രാഫിക് അവയർനെസ് ക്ലാസ് സംഘടിപ്പിച്ചു. മലപ്പുറം എൻഫോഴ്സ്‌മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം.കെ. പ്രമോദ് ശങ്കർ ക്ലാസെടുത്തു. ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡന്റ് ഇ. ബിപിൻ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം എൻഫോഴ്സ്‌മെന്റ് എ. എം.വി.ഐമാരായ പി. പ്രജീഷ്, പി. ഷബീർ, ലയൺസ് ക്ലബ് ഭാരവാഹികളായ സി.ജെ. ബിനുകുമാർ , സുശീൽ പീറ്റർ, ഡോ. ജെ. ബിജു, ഡോ. രാകേഷ് ഗംഗാധരൻ , എൻ.സി.സി ഓഫീസർ കെ. രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.