
തിരൂർ: ഗുജറാത്ത് കലാപം പ്രതിപാദിക്കുന്ന ഡോക്യുമെന്ററി സിനിമ 'ഫൈനൽ സൊല്യൂഷന്റെ' ചിത്രീകരണ സമയത്തെ സംഭവവികാസങ്ങൾ പങ്കുവച്ച് സംവിധായകൻ രാകേഷ് ശർമ.അത് കലാപമായിരുന്നില്ല .സ്റ്റേറ്റ് സ്പോൺസേർഡ് വംശഹത്യയായിരുന്നു.  രാജ്യം കണ്ട ഏറ്റവും വലിയ കലാപം നടന്നപ്പോൾ അതിന്റെ ആഘാതങ്ങൾ ചിത്രീകരിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു.എത്ര തകർക്കാൻ ശ്രമിച്ചാലും തന്റെ സിനിമ പൊതുവേദികളിൽ പ്രദർശിപ്പിക്കും. തിരൂർ മലയാളം സർവകലാശാലയിൽ നടക്കുന്ന സൈൻസ് ഫെസ്റ്റിവലിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.