s
മഹാത്മാഗാന്ധി സ്മൃതി സദസ്സ് എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ സി പി.കെ ഗുരുക്കൾ ഉദ്ഘാടനം ചെയ്യുന്നു


മലപ്പുറം: രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും അട്ടിമറിക്കാൻ ശ്രമിക്കുന്ന വർഗ്ഗീയ ശക്തികൾക്കെതിരെ എൻ.സി.പി(എസ്)​ മലപ്പുറത്ത് മഹാത്മാഗാന്ധി സ്മൃതിസംഗമം നടത്തി. എൻ.സി.പി(എസ്)​ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സി. പി.കെ.ഗുരുക്കൾ സദസ്സ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.വി. അജ്മൽ, ഇ.എ. മജീദ്, ജില്ലാ ഭാരവാഹികളായ എം.സി. ഉണ്ണികൃഷ്ണൻ, ഹംസ പാലൂർ, സി.പി. രാധാകൃഷ്ണൻ, ഹിബത്തുള്ള, കെ.വി. ദാസ്, പുലിയോടൻ മുഹമ്മദ്, കെ.ടി. മുജീബ്, മുഹമ്മദ് ഹാരിസ് ബാബു എന്നിവർ സംസാരിച്ചു.