d
പെരിന്തൽമണ്ണ മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മഹാത്മാ ഗാന്ധി അനുസ്മരണത്തിൽ നിന്ന്

പെരിന്തൽമണ്ണ: മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടറി ഉസ്മാൻ താമരത്ത് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം മുസ്ലീംലീഗ് പ്രസിഡന്റ് എ.കെ നാസർ, ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുസലാം, നാലകത്ത് ഷൗക്കത്ത്, മുസമ്മിൽഖാൻ, ജമാൽ, പി.സുബൈർ, പി.ബഷീർ, ചോലക്കൽ ബഷീർ, ജാഫർ പത്തത്ത്, ഉസ്മാൻ തെക്കത്ത്, പച്ചീരി ഫാറൂഖ്, സി.നാസർ, വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം.മുസ്തഫ എന്നിവർ പങ്കെടുത്തു.