d
ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ കെട്ടിടം


പെരിന്തൽമണ്ണ: മൂന്നു കോടി രൂപ കിഫ്ബി ഫണ്ട് വിനിയോഗിച്ച് പെരിന്തൽമണ്ണ ഗവ.ഗേൾസ് എച്ച്.എസ്.എസിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് വെർച്വൽ ആയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നത്. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. 13,923 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 3 നിലകളിലായാണ് കെട്ടിടം നിർമ്മിച്ചത്. 18 ക്ലാസ് മുറികൾ, ഓഫീസ്, ഹാൾ,13 ടോയ്ലറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പുതിയ കെട്ടിടത്തിലുണ്ട്. കിലയാണ് നിർവഹണ അതോറിറ്റി. ജില്ലാ പഞ്ചായത്ത് എൽ.എസ്.ജി.ഡി ആണ് നിർമ്മാണത്തിന്റെ മേൽനോട്ടം വഹിച്ചത്. 15 മാസം സമയം കൊണ്ടാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.