 
കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ ഗാന്ധി ജയന്തി വാരാചരണത്തോടനുബന്ധിച്ച് സ്വച്ഛതാ സേവാ കാമ്പെയിന്റെ ഭാഗമായി സ്‌കൂളും പരിസരവും ശുചീകരിച്ചു. എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പ്രിൻസിപ്പൽ അലി കടവണ്ടി ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക കെ.കെ സൈബുന്നീസ,എൻ.എസ് പ്രോഗ്രാം ഓഫീസർ ബി.സി. ജിസ്മിത്ത്, സ്റ്റാഫ് സെക്രട്ടറി എം. മുജീബ് റഹ്മാൻ എന്നിവർ സംബന്ധിച്ചു. എൻ.എസ്.എസ് വൊളന്റിയർമാരായ മുഹമ്മദ് ഷാഹിൽ, എ. റിയ ഹസ്‌കർ,സി. മെഹ, എ. നസ്ല ഷെറിൻ, എ. റിൻഷി എന്നിവർ നേതൃത്വം നൽകി.