d
ഗാന്ധിജയന്തി ദിനാഘോഷവും ഐസിഡിഎസ് ദിന വിളംബര ജാഥയും സംഘടിപ്പിച്ചു

കോട്ടക്കൽ : ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി അനുസ്മരണവും ഐ.സി.ഡി.എസ് ദിന വിളംബര ജാഥയും നടത്തി. കോട്ടയ്ക്കൽ നഗരസഭ ചെയർപേഴ്സൺ ഡോ. ഹനീഷ ഫ്ളാഗ്ഓഫ് ചെയ്തു . ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.വി. മുംതാസ് അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് ജില്ലാ റിസോഴ്സ് പേഴ്സൺ കെ. കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. സെക്ടർ ലീഡർ കെ.ബേബി , പി.വി. ഷീല , ടി.പി. ഷീജ , പി. വനജ , കെ. രമണി , വി. അസ്യ ,ബേബി സുനിത , കെ. രാജശ്രീ , കെ. കൃഷ്ണകുമാരി, പി. ജയലക്ഷ്മി , പി. ആമീനാബി എന്നിവർ നേതൃത്വം നൽകി .