 
പെരിന്തൽമണ്ണ: കേരളത്തെ മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളായി പെൻഷൻകാരും . ഗാന്ധിജയന്തിയോടനുബന്ധിച്ച് പെൻഷണേഴ്സ് യൂണിയൻ അങ്ങാടിപ്പുറം യൂണിറ്റ് പ്രചാരണറാലി സംഘടിപ്പിച്ചു . യൂണിറ്റ് പ്രസിഡന്റ് എ.പി. വർഗീസ്, സെക്രട്ടറി കെ. ഹരിദാസ്, ബ്ലോക്ക് സെക്രട്ടറി എം. യശോധരൻ, വനിതാ കമ്മിറ്റി കൺവീനർ പി. അംബിക, ഭാരവാഹികളായ കെ. ഗോവിന്ദൻ, പി. രവി, സി.ടി. മുരളീധരൻ, പി. ഗോവിന്ദൻ , ടി. ശശിധരൻ, എം. ഭാസ്‌കരൻ, കെ. പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു .