d
ലോക ടൂറിസ്റ്റ് ദിനാഘോഷ പരിപാടി നടത്തി

വള്ളിക്കുന്ന് : ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ടൂറിസവും പ്രാദേശിക വികസനവും എന്ന വിഷയത്തെ ആസ്പദമാക്കിസെമിനാർ നടന്നു. സെമിനാർ മലപ്പുറം ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി ഉദ്ഘാടനം ചെയ്തു. ബാബു പള്ളിക്കര അധ്യക്ഷത വഹിച്ചു. മിയാമി ഹോംസ്റ്റേ ഇക്കോടൂറിസം ഉടമ എ.പി സുധീശൻ സ്വാഗതം പറഞ്ഞു . ടൂറിസവും പ്രാദേശിക വികസനവും എന്ന വിഷയത്തിൽ മലപ്പുറം ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി വിപിൻചന്ദ്ര വിഷയാവതരണം നടത്തി. വിവിധ വിഷയങ്ങളിൽ അജിത്, ഡോക്യുമെന്ററി മിനിസ്‌ക്രീൻ സംവിധായകൻ പ്രകാശൻ വള്ളിക്കുന്ന്, രമേശൻ ടി.തയ്യിൽ , ടി.പി.വിജയൻ,​ രമേശൻ പാറപ്പുറവൻ ക്ലാസുകളെടുത്തു.