
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പോളിടെക്നിക്ക്  തൂത്തുവാരി യു.ഡി.എസ്.എഫ് . കോളേജ് രൂപീകരിച്ച കാലം മുതൽ എസ്എഫ്ഐയാണ് ഏകപക്ഷീയമായി വിജയിച്ചു വന്നിരുന്നത്. 2018ൽ എസ്എഫ്ഐ പ്രവർത്തകർ പെരിന്തൽമണ്ണയിലെ മുസ്ലിം ലീഗ് ഓഫീസ് തകർത്തതിന് തുടർന്ന് വ്യാപകമായ പ്രതിഷേധം ഉണ്ടായിരുന്നു. ഇതിനുള്ള മധുരപ്രതികാരമായിട്ടാണ് ഈ വിജയമെന്ന് യുഡിഎസ്എഫ് പറയുന്നു.
അങ്ങാടിപ്പുറംപോളിടെക്നിക്കിന് മുന്നിൽ നിന്നും യുഡിഎസ്എഫ് പ്രവർത്തകർ പെരിന്തൽമണ്ണ ടൗണിലേക്കും തുടർന്ന് അങ്ങാടിപ്പുറത്തേക്കും വിജയാഹ്ലാദ പ്രകടനം നടത്തി. 
വിജയത്തെ തുടർന്ന് മഞ്ഞളാംകുഴി അലി എംഎൽഎ സ്ഥലത്തെത്തി വിദ്യാർത്ഥികളെ അനുമോദിച്ചു.