bbb

പെരിന്തൽമണ്ണ: ഉപഭോക്തൃ വാരാഘോഷത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി പെരിന്തൽമണ്ണ ഇലക്ട്രിക്കൽ ഡിവിഷൻ സംഘടിപ്പിക്കുന്ന ഉപഭോക്തൃ സംഗമം ഒക്ടോബർ ഏഴിന് തിങ്കളാഴ്ച രാവിലെ 10ന് കോഴിക്കോട് റോഡിലുള്ള കെ.എസ്.ആർ.ടി.എ ഹാളിൽ നടക്കും.
ഉപഭോക്താക്കളുടെ നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും പരാതികളും സ്വീകരിച്ച് കൂടുതൽ മെച്ചപ്പെട്ട സേവനം ഉപഭോക്താക്കൾക്ക് ഉറപ്പു വരുത്തുന്ന തരത്തിൽ
സംഗമം വിജയിപ്പിക്കുന്നതിന് ഉപഭോക്താക്കളുടെ പങ്കാളിത്തമുണ്ടാവണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ വി.പി.ഹാജിറ അഭ്യർത്ഥിച്ചു. യോഗത്തിൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർമാരായ സി.മുഹമ്മദ് റഫീഖ്, പോൾ ജെ. പുത്തൂർ എന്നിവരും പങ്കെടുത്തു.