
പെരിന്തൽമണ്ണ: മങ്കട ഉപജില്ലാ കായികോത്സവം അങ്ങാടിപ്പുറം
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, മലപ്പുറം എം.എസ്.പി, എൽ.പി സ്‌കൂൾ മൈതാനങ്ങളിലായി നടക്കും. നാളെ രാവിലെ 7.30ന് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ കായികമേള രജിസ്‌ട്രേഷനും തുടർന്ന് എട്ടു മുതൽ എല്ലാ വിഭാഗം ജമ്പ്, ഹാമർ ത്രോ മത്സരങ്ങളും നടക്കും. തുടർന്നുള്ള മത്സരങ്ങൾ
8, 9,10 തീയതികളിൽ മലപ്പുറം എം.എസ്.പി എൽ.പി ഗ്രൗണ്ടിൽ നടക്കും. എൽ.പി വിഭാഗം മത്സരങ്ങൾ പിന്നീട് നടക്കുമെന്ന് ഉപജില്ലാ കായികവിഭാഗം സെക്രട്ടറി വി.എം.ഹംസ അറിയിച്ചു. ഫോൺ: 9747095039.