bb

മലപ്പുറം : നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലക്കയറ്റം മൂലം ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേൻ മലപ്പുറം ജില്ലാ കമ്മിറ്റി വിലയിരുത്തി. നിരവധി ജോലിക്കാർ ഈ മേഖലയിൽ ജോലിചെയ്യുന്നു. ഗ്യാസ്, വൈദ്യുതി, വെള്ളം, പച്ചക്കറി വിലക്കയറ്റം അടക്കം നിരവധി പ്രശ്നങ്ങൾ മേഖലയെ വലയ്ക്കുകയാണ്. ഹോട്ടൽ മേഖലയെ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ശ്രമം നടത്തണമെന്ന് ജില്ലാ പ്രസിഡന്റ് സി.എച്ച്. സമദ്, സെക്രട്ടറി കെ.ടി. രഘൂ, ട്രഷറർ ഹബീബ് റഹ്മാൻ എന്നവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു