k

മ​ല​പ്പു​റം​:​ ​താ​ൻ​ ​രൂ​പീ​ക​രി​ക്കു​ന്ന​ ​ഡെ​മോ​ക്രാ​റ്റി​ക് ​മൂ​വ്‌​മെ​ന്റ് ​ഒ​ഫ് ​കേ​ര​ള​ ​(​ഡി.​എം.​കെ​)​ ​നി​ല​വി​ൽ​ ​സാ​മൂ​ഹി​ക​ ​സം​ഘ​ട​ന​യാ​ണെ​ന്നും​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​യ​ല്ലെ​ന്നും​ ​പി.​വി.​അ​ൻ​വ​ർ​ ​എം.​എ​ൽ.​എ​ ​നി​ല​മ്പൂ​രി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ ​രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ​ ​ചി​ല​ ​സാ​ങ്കേ​തി​ക​ ​പ്ര​ശ്ന​ങ്ങ​ളു​ണ്ട്.​ ​ഡി.​എം.​കെ​ ​എ​ന്ന​ ​പേ​രി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ല.​ ​ഡെ​മോ​ക്രാ​റ്റി​ക് ​മൂ​വ്‌​മെ​ന്റാ​ണ് .​ ​അ​തു​കൊ​ണ്ടാ​ണ് ​ഈ​ ​പേ​ര് ​ന​ൽ​കി​യ​ത്.​ ​ചെ​ന്നൈ​യി​ൽ​ ​പോ​യ​ ​കാ​ര്യം​ ​പു​റ​ത്തു​ ​വി​ടാ​നാ​യി​ട്ടി​ല്ലെ​ന്ന് ​അ​ൻ​വ​ർ​ ​പ​റ​ഞ്ഞു.​ ​രൂ​പീ​ക​രി​ക്കു​ന്ന​ ​കൂ​ട്ടാ​യ്മ​യു​ടെ​ ​ഭാ​ഗ​മാ​യാ​ണ് ​ചെ​ന്നൈ​യി​ൽ​ ​പോ​യ​ത്.​ ​ഇ​ന്ത്യ​യി​ൽ​ ​മ​തേ​ത​ര​ത്വം​ ​ശ​ക്ത​മാ​യി​ ​ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ ​നേ​താ​വി​നെ​ ​ക​ണ്ട് ​സം​സാ​രി​ച്ചു.​ അതേസമയം,സ​ർ​ക്കാ​രി​ന്റെ​ ​കാ​ലാ​വ​ദി​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ക്കാ​വി​ല്ലെ​ന്നും​ ,​ഇ​ങ്ങ​നെ​ ​പോ​യാ​ൽ​ ​ഇ​ട​തു​പ​ക്ഷ​ ​സ​ർ​ക്കാ​ർ​ ​ത​ന്നെ​യു​ണ്ടാ​കി​ല്ല. ​ ​ ​ഒ​പ്പം​ ​സ​ഹി​ച്ച് ​നി​ൽ​ക്കാ​ൻ​ ​എം.​എ​ൽ.​എ​മാ​ർ​ക്ക് ​കൂ​ടു​ത​ൽ​ ​കാ​ലം​ ​ക​ഴി​യി​ല്ലെന്നും അദ്ദേഹം പറഞ്ഞു.