
മലപ്പുറം: താൻ രൂപീകരിക്കുന്ന ഡെമോക്രാറ്റിക് മൂവ്മെന്റ് ഒഫ് കേരള (ഡി.എം.കെ) നിലവിൽ സാമൂഹിക സംഘടനയാണെന്നും രാഷ്ട്രീയ പാർട്ടിയല്ലെന്നും പി.വി.അൻവർ എം.എൽ.എ നിലമ്പൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിൽ ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഡി.എം.കെ എന്ന പേരിന്റെ കാര്യത്തിൽ ആശയക്കുഴപ്പമില്ല. ഡെമോക്രാറ്റിക് മൂവ്മെന്റാണ് . അതുകൊണ്ടാണ് ഈ പേര് നൽകിയത്. ചെന്നൈയിൽ പോയ കാര്യം പുറത്തു വിടാനായിട്ടില്ലെന്ന് അൻവർ പറഞ്ഞു. രൂപീകരിക്കുന്ന കൂട്ടായ്മയുടെ ഭാഗമായാണ് ചെന്നൈയിൽ പോയത്. ഇന്ത്യയിൽ മതേതരത്വം ശക്തമായി ഉയർത്തിപ്പിടിക്കുന്ന നേതാവിനെ കണ്ട് സംസാരിച്ചു. അതേസമയം,സർക്കാരിന്റെ കാലാവദി പൂർത്തിയാക്കാൻ മുഖ്യമന്ത്രിക്കാവില്ലെന്നും ,ഇങ്ങനെ പോയാൽ ഇടതുപക്ഷ സർക്കാർ തന്നെയുണ്ടാകില്ല.   ഒപ്പം സഹിച്ച് നിൽക്കാൻ എം.എൽ.എമാർക്ക് കൂടുതൽ കാലം കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.