s

കൊളത്തൂർ: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കൊളത്തൂർ ജനമൈത്രി പൊലീസും ഇർഷാദിയ ഹയർ സെക്കൻഡറി സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്ലാസിന്റെ
ഉദ്ഘാടനം കൊളത്തൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ വി.രാജൻ നിർവഹിച്ചു. പ്രിൻസിപ്പാൾ കെ.എം ശാഹുൽ ഹമീദ് അദ്ധ്യക്ഷനായി. സീനിയർ സിവിൽ പോലീസ് ഓഫീസർ
പി.പി അൻവർ സാദാത്ത് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. ജന മൈത്രി ബീറ്റ് ഓഫീസർ ബൈജു, എൻ.ബഷീർ, സ്‌കൂൾ മാനേജർ അസ്‌കർ സഖാഫി എന്നിവർ സംസാരിച്ചു.
വൈസ് പ്രിൻസിപ്പൾ ജവാദ് സ്വാഗതവും എം.പി ഖാലിദ് നന്ദിയും പറഞ്ഞു.