inaguration

മഞ്ചേരി: കലയും സാഹിത്യവും വിദ്യാർഥികളിൽ സൃഷ്ടിക്കുന്ന സ്വാധീനം വലുതാണെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ഐഡിയൽ അസ്സോസിയേഷൻ ഫോർ മൈനോറിറ്റി എജ്യൂക്കേഷൻ (ഐ.എ.എം.ഇ) മലപ്പുറം റീജിയൺ ആർട്ടോറിയം 24 തൃപ്പനച്ചി അൽ ഇർശാദ് ഇംഗ്ലീഷ് സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എ.എം ഇ മലപ്പുറം റീജിയൺ ചെയർമാൻ ശാഹുൽ ഹമീദ് അസ്ഹരി അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം റീജിയൺ കൺവീനർ എൻ.വി.ഷക്കീർ, ജോ.കൺവീനർമാരായ ലിയാഖത്തലി, ഗഫൂർ സഖാഫി, അൽ ഇർശാദ് ഇംഗ്ലീഷ് സ്‌കൂൾ മാനേജർ ഇസ്ഹാഖ് സഖാഫി, പ്രിൻസിപ്പൽ ശരീഫ് എന്നിവർ പ്രസംഗിച്ചു.