പെരിന്തൽമണ്ണ: സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റ് കമ്മിറ്റി അസോസിയേഷൻ സംസ്ഥാന സമ്മേളനം 2024 നവംബർ മൂന്നിന് പെരിന്തൽമണ്ണ കാദർ ആന്റ് മുഹമ്മദ് അലി മെമ്മോറിയൽ സ്‌പോർട്സ് ക്ലബ്ബിൽ വച്ച് നടക്കും.സംസ്ഥാനത്തെ 75ൽ പരം ടൂർണ്ണമെന്റ് കമ്മിറ്റികളും, ടീം മാനേജർമാരും, അമ്പയർമാരും സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി യോഗം ഒക്ടോബർ 11ന് വെള്ളിയാഴ്ച മൂന്നു മണിക്ക് കാദറലി സ്‌പോർട്സ് ക്ലബ് ഹാളിൽ വെച്ച് ചേരുകയാണ്. സംഘാടകസമിതി യോഗത്തിൽ മുഴുവൻ ടൂർണ്ണമെന്റ് കമ്മിറ്റി ഭാരവാഹികളും ടൂർണമെന്റ് കമ്മിറ്റി അസോസിയേഷൻ സംസ്ഥാന ഭാരവാഹികളും പങ്കെടുക്കണമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ.എം ലെനിൻ, സെക്രട്ടറി സലാഹുദ്ദീൻ മമ്പാട്, ട്രഷറർ ഹംസ എന്നിവർ അറിയിച്ചു.