എടക്കര: വിദേശ രാജ്യങ്ങളിലേക്ക് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത തൃശൂർ സ്വദേശിയായ യുവാവിനെ എടക്കര പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ തിരുവില്വാമല കലാനി വീട്ടിൽ കെ.ആർ.രഞ്ജിത് (40) ആണ് പിടിയിലായത്. 34 ആളുകളിൽ നിന്നായി 1095000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. എടക്കര, വഴിക്കടവ്, ചുങ്കത്തറ പ്രദേശങ്ങളിലെ നഴ്സുമാരുടെ വാട്സ് അപ് കൂട്ടായ്മയിലൂടെയാണ് ഇയാൾ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ചുങ്കത്തറ സ്വദേശിയായ യുവതിക്ക് വിസ വാഗ്ദാനം ചെയ്യുകയും ഇവരുടെ വിശ്വസം നേടിയെടുത്താണ് വാട്സ് അപ് ഗ്രൂപ്പിൽ പ്രചരണം നടത്തിയത്. യുവതി നല്കിയ പരാതിയെ തുടർന്ന് മുങ്ങിയ പ്രതിയെ തൃശൂരിൽ വെച്ചാണ് പോലീസ് പിടി കൂടിയത്. ഇയാളെ കോടതി റിമാന്റ് ചെയ്തു. ഇൻസ്‌പെക്ടർ എൻ.ബി. ഷൈജു, എസ്.ഐ. ജയകൃഷ്ണൻ, എ.എസ്.ഐമാരായ ഷാജഹാൻ, അബ്രഹാം, പൊലീസുകാരായ സാബിറലി, ഷാഫി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.