f

മഞ്ചേരി: പി.വി. അൻവർ പ്രഖ്യാപിച്ച ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള കൂട്ടായ്മയുടെ പതാക തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയുടേതിന് സമാനം. റുപ്പും ചുവപ്പുമടങ്ങിയ പതാകയാണ് ഡി.എം.കെയുടേത്. നിലമ്പൂരിനോട് അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ. നീലഗിരി ജില്ലയിൽ നിന്ന് നിരവധി ഡി.എം.കെ പ്രവർത്തകരെത്തി. എം.കെ.സ്റ്റാലിൻ അൻവറിന് അനുകൂലമായ തീരുമാനമെടുക്കുമെന്ന പ്രതീക്ഷ അവർ പങ്കുവച്ചു. ഡി.എം.കെയുടെ നിരീക്ഷകർ സമ്മേളന നഗരിയിലെത്തിയെന്ന് അൻവർ ക്യാമ്പ് അവകാശപ്പെട്ടു.

തമിഴ്നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥർ മഞ്ചേരിയിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. നിരീക്ഷകരുടെയും ക്യൂ ബ്രാഞ്ചിന്റേയും റിപ്പോർട്ട് അടിസ്ഥാനമാക്കിയാവും ഡി.എം.കെയുടെ കേന്ദ്രഘടകം തീരുമാനമെടുക്കുക എന്നാണ് അൻവ‌ർ ക്യാമ്പ് അവകാശപ്പെടുന്നത്. സമ്മേളനത്തിൽ പങ്കെടുത്തതിന് ഡി.എം.കെ പ്രവർത്തകർക്ക് അൻവർ നന്ദി പറഞ്ഞു. പ്രവർത്തകർ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നത് പാർട്ടിയുടെ അറിവോടെയല്ലെന്നാണ് ഡി.എം.കെയുടെ വിശദീകരണം.

യോഗത്തിലേക്ക് കനത്ത മഴയിലും എത്തിയത് പതിനായിരങ്ങൾ. വൈകിട്ട് മൂന്ന് മുതൽ മലപ്പുറം ജില്ലയിലാകെ അതിശക്തമായ മഴയായിരുന്നു. വൈകിട്ട് 5ന് തുടങ്ങുമെന്നറിയിച്ച യോഗം രാത്രി ഏഴോടെയാണ് ആരംഭിച്ചത്. സമ്മേളനം തുടങ്ങും മുമ്പേ, പതിനായിരം ഇരിപ്പിടങ്ങളും നിറഞ്ഞു. പിന്നാലെ സദസിൽ ആളുകൾക്ക് തിങ്ങിനിൽക്കേണ്ടി വന്നു. ഒരു ലക്ഷം പേർ എത്തുമെന്നായിരുന്നു അൻവറിന്റെ അവകാശവാദം.

എ.കെ.ജിയും മനാഫും

പി.വി.അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗം നടന്ന മഞ്ചേരിയിലെ വേദിക്ക് മുന്നിൽ നവോത്ഥാന നായകർക്കൊപ്പം ഷിരൂരിൽ മരണമടഞ്ഞ അർജുന്റെയും ലോറി ഉടമ മനാഫിന്റെയും ചിത്രം ഉൾപ്പെടുത്തി. മനാഫ് മതേതര പോരാട്ടത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമാണെന്ന് അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. എ.കെ.ജി ഉൾപ്പെടെയുള്ളവരുടെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു.

ജാ​തി​ ​സെ​ൻ​സ​സ്
ന​ട​ത്ത​ണം

മ​ഞ്ചേ​രി​:​ ​സം​സ്ഥാ​ന​ത്ത് ​സ​ർ​ക്കാ​ർ​ ​ജാ​തി​ ​സെ​ൻ​സ​സ് ​ന​ട​ത്ത​ണ​മെ​ന്നും​ .​പ്ര​വാ​സി​ക​ൾ​ക്ക് ​വോ​ട്ട​വ​കാ​ശം​ ​ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും
,​​​ ​അ​ൻ​വ​ർ​ ​രൂ​പീ​ക​രി​ച്ച​ ​സം​ഘ​ട​ന​യു​ടെ​ ​ന​യ​ ​പ്ര​ഖ്യാ​പ​ന​ത്തി​ൽ​ ​പ​റ​യു​ന്നു..​എ​ഫ്‌.​ഐ.​ആ​റു​ക​ളി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ത​ൽ​സ്ഥാ​ന​ത്ത് ​നി​ന്ന് ​മാ​റ്റ​ണം,​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​വ​ഴി​വി​ട്ട​ ​ബ​ന്ധം​ ​ത​ട​യ​ണം,​​​ .​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ് ​മ​നു​ഷ്യ​ത്വം​ ​കാ​ണി​ക്ക​ണം.​വ​ഖ​ഫ് ​ബോ​ർ​ഡി​ന്റെ​യും​ ​ശ​ബ​രി​മ​ല​യു​ടെ​യും​ ​ഭ​ര​ണം​ ​അ​താ​ത് ​മ​ത​വി​ശ്വാ​സി​ക​ൾ​ക്ക് ​കൈ​മാ​റ​ണം.​ ​വി​ശ്വാ​സി​ക​ള​ല്ലാ​ത്ത​വ​ർ​ ​നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ​ ​അ​ടി​യ​ന്ത​ര​ ​മാ​റ്റം​ ​വേ​ണം.

മ​റ്റ് ​ന​യ​ങ്ങ​ൾ:
#​പ്ര​ത്യേ​ക​ ​കാ​ർ​ഷി​ക​ ​ബ​ജ​റ്റ് ​അ​വ​ത​രി​പ്പി​ക്ക​ണം,​​​ ​കാ​ർ​ഷി​ക​ ​ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ ​സ​ർ​ക്കാ​ർ​ ​സ​മാ​ഹ​രി​ക്ക​ണം,​
#​റ​ബ​റി​നെ​ ​കാ​ർ​ഷി​ക​ ​വി​ള​യാ​യി​ ​പ്ര​ഖ്യാ​പി​ക്ക​ണം,​​​ ​തോ​ട്ടം​ ​പ്ലാ​ന്റേ​ഷ​നു​ക​ളി​ൽ​ ​ആ​രോ​ഗ്യ​-​ഫാം​ ​ടൂ​റി​സ​ത്തി​നാ​യി​ ​നി​യ​മ​ഭേ​ദ​ഗ​തി.
#​തൊ​ഴി​ലി​ല്ലാ​യ്മ​ ​വേ​ത​നം​ ​കു​റ​ഞ്ഞ​ത് 2,​​000​ ​രൂ​പ​യാ​ക്ക​ണം,​​​ ​അ​ഭ്യ​സ്ത​വി​ദ്യ​രാ​യ​ ​തൊ​ഴി​ൽ​ര​ഹി​ത​ർ​ക്ക് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സൗ​ജ​ന്യ​ ​യാ​ത്ര​ ​പാ​സ്.
#​വി​ദ്യാ​ഭ്യാ​സ​ ​വാ​യ്പാ​ ​ബാ​ദ്ധ്യ​ത​ക​ൾ​ ​എ​ഴു​തി​ത്ത​ള്ള​ണം.
#​വ​ന്യ​മൃ​ഗ​ ​ആ​ക്ര​മ​ണ​ത്തി​ന്റെ​ ​ന​ഷ്ട​ ​പ​രി​ഹാ​രം​ 50​ ​ല​ക്ഷ​മാ​ക്ക​ണം.​ .
#​ഓ​ൺ​ലൈ​ൻ​ ​ക​ച്ച​വ​ടം​ ​നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണം,​​​ ​വ​ഴി​യോ​ര​ ​ക​ച്ച​വ​ട​ക്കാ​ർ​ക്ക് ​ക​ച്ച​വ​ട​ ​സൗ​ഹൃ​ദ​ ​വാ​യ്പ​ ​ന​ട​പ്പാ​ക്ക​ണം.
#​വ​യോ​ജ​ന​ ​ക്ഷേ​മ​ ​ന​യം​ ​വ​യോ​ജ​ന​ ​വ​കു​പ്പ്
#​തീ​ര​ദേ​ശ​ ​അ​വ​കാ​ശ​ ​നി​യ​മം​ ​പാ​സാ​ക്ക​ണം
#​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക് ​കൂ​ച്ചു​വി​ല​ങ്ങി​ടു​ന്ന​ ​നീ​ക്ക​ങ്ങ​ൾ​ ​ഭ​ര​ണ​കൂ​ടം​ ​ന​ട​ത്ത​രു​ത്.
#​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ളി​ൽ​ ​പാ​ർ​ട്ടി​ ​നി​യ​മ​ന​ങ്ങ​ൾ​ ​അ​വ​സാ​നി​പ്പി​ക്കും.