പാലക്കാട് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ശില്പി പി. കെ ദാസിന്റെ അതിശയകരമായ ജീവിതകഥ അവതരിപ്പിക്കുന്ന ഒറ്റയാൾ നായകൻ എന്ന പുസ്തകം ഗോവ ഗവർണർ അഡ്വ. ഡോ.പി.എസ് ശ്രീധരൻ പിള്ള പ്രകാശനം ചെയ്തു. പ്രശസ്ത സിനിമാതാരവും തിരക്കഥാകൃത്തുമായ ജോയ് മാത്യു ആശംസ പ്രസംഗം നടത്തി. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി അനുസ്മരണ പ്രഭാഷണം നടത്തി.ഡോ.പി.തുളസി, പി.കെ ദാസിന്റെ ഓർമ്മകൾ പങ്കുവെച്ചു, ഷൊർണൂർ എം.എൽ.എ മമ്മികുട്ടി പ്രത്യേക അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. ഡോ.പി.കൃഷ്ണദാസ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ഒറ്റയാൾ നായകൻ പുസ്തകത്തിന്റെ മലയാളം പതിപ്പ് പ്രശസ്ത കവി അഡ്വ. പി. ടി. നരേന്ദ്രമേനോനും ഇംഗ്ലീഷ് പതിപ്പ് പ്രശസ്ത സാഹിത്യകാരി ഡോ. ലതാ നായരും ഏറ്റുവാങ്ങുകയും ചെയ്തു..ഡോ. ആർ.സി. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ഡോ.പി.കൃഷ്ണകുമാർ നന്ദി പറഞ്ഞു.