
മലപ്പുറം : സ്വർണക്കടത്ത് കേസുകളിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണെന്ന വിവാദ പരാമർശത്തിൽ കെ.ടി.ജലീൽ എം.എൽ.എയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് യു.എ.റസാഖ് മലപ്പുറം എസ്.പിക്ക് പരാതി നൽകി. ജലീലിന്റെ പ്രസ്താവന നാടിനെയും സമുദായത്തെയും അപകീർത്തിപ്പെടുത്തുന്നതാണെന്നും മതസ്പർദ്ധയുണ്ടാക്കി കലാപം ഉണ്ടാക്കുകയാണ് ജലീലിന്റെ ലക്ഷ്യമെന്നും പരാതിയിൽ ആരോപിക്കുന്നു. പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായും എല്ലാ മുസ്ലീങ്ങളും സ്വർണക്കടത്ത് നടത്തുന്നവരാണെന്ന് പറഞ്ഞിട്ടില്ലെന്നും ജലീൽ വ്യക്തമാക്കി.