 
മലപ്പുറം: യജമാന വിധേയത്വം മൂലം നിലപാടും നിലവാരവുമില്ലാതായ കെ.ടി ജലീൽ സ്വർണം കടത്തലിന് സാമുദായിക നിറം നൽകിയത് ഹീനവും പ്രതിഷേധാർഹവുമാണെന്ന് യൂത്ത് ലീഗ് പറഞ്ഞു. സംഘ പരിവാറിന് ആയുധം നൽകുകയാണ് ജലീൽ. മലപ്പുറം ജില്ലയെയും മുസ് ലിം സമുദായത്തോടും സമൂഹത്തിൽ സ്പർദ്ദ വളർത്തുന്ന പരമാർശം നടത്തിയ കെ.ടി. ജലീൽ മാപ്പ് പറയണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. സ്‌പെഷ്യൽ സംഗമം സംസ്ഥാന ഉപാദ്ധ്യക്ഷൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. നിരീക്ഷകൻ കോഴിക്കോട് ജില്ലാ മുസ് ലിം യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. പ്രസിഡന്റ് എ.പി. ഷരീഫ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഷാഫി കാടേങ്ങൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.