 
മലപ്പുറം: മെട്രോമാന്‍ ഇ. ശ്രീധരന്‍ നിര്‍ദ്ദേശിച്ച അലൈൻമെന്റിലൂടെ തവനൂര്‍-തിരുനാവായ പാലം നിര്‍മ്മിക്കണമെന്ന് സര്‍വ്വോദയ മണ്ഡലം ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം വിവിധ ഗാന്ധിയന്‍ സംഘടനകളുമായി ചേര്‍ന്ന് സംസ്ഥാന തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന ട്രഷറര്‍ പി.കെ. നാരായണന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഇ. കൃഷ്ണകുമാര്‍,വി.പി നീന, പി. അയ്യപ്പന്‍,കെ. ശ്രീധരന്‍, സി.എന്‍. റസാഖ്,ആര്‍. പ്രസന്നകുമാരി,എം. മുകുന്ദന്‍,മോഹനന്‍ കോട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു.