 
പെരിന്തൽമണ്ണ: മലപ്പുറം മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷൻ ജില്ലാ മീറ്റ് നവംബർ മൂന്നിന് നിലമ്പൂർ മാനവേദൻ ഹൈസ്‌കൂൾ സിന്തറ്റിക് ട്രാക്കിൽ നടക്കും. 30 വയസ്സിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം. അഞ്ചുവയസ്സിന്റെ വ്യത്യാസത്തിലാവും മത്സരങ്ങൾ.ഒരാൾക്ക് മൂന്നിനങ്ങളിൽ പങ്കെടുക്കാം. ഫോൺ: 7994885330, 8157819624,
9847995504 . ഒക്ടോബർ 20നകം രജിസ്റ്റർ ചെയ്യണം.വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് എം.കെ. സുനിൽ, ജനറൽ സെക്രട്ടറി എ.കെ സലീം, ട്രഷറർ ജമാൽ മുഹമ്മദ്, തയ്യിൽ ഉമ്മർ, മണ്ണിൽ ഹസ്സൻ, മണ്ണേങ്ങൽ അസീസ്, ലീലാവതി, ഡോ. വി.പി.എം അഷറഫ്, എ.ഒ. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.