 
വണ്ടൂർ : വണ്ടൂർ സബ്‌ജില്ല ഐടി, ഗണിത ശാസ്ത്ര, സാമൂഹ്യ, പ്രവൃത്തിപരിചയമേള ഈ മാസം 14 മുതൽ മൂന്ന് ദിവസങ്ങളിലായി വാണിയമ്പലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മേള എ.പി.അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 76 സ്കൂളുകളിൽ നിന്നായി 3000 വിദ്യാർത്ഥികൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ വണ്ടൂർ എ.ഇ.ഒ കെ.വി. സൗമിനി, വാണിയമ്പലം സ്കൂൾ പ്രിൻസിപ്പൽ പി.ഉഷാകുമാരി, പി.ടി.എ പ്രസിഡൻ്റ് കെ.ടി ഷഹീർ, പി. സാജിത, ഡി. ഷൗക്കത്തലി,വി.എം. അസ്കർ, ആർ. ഖദീജ, പി.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.