
മലപ്പുറം : ഉമ്മൻചാണ്ടിയുടെ നാമധേയത്തിൽ കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നിർമ്മിച്ചു നൽകുന്ന ഉമ്മൻചാണ്ടി സ്നേഹ ഭവനത്തിന്റെ കട്ടിള വയ്ക്കൽ ചടങ്ങ് എ.പി. അനിൽകുമാർ എം.എൽ.എ നിർവഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ സ്വാഗതം പറഞ്ഞു. പി. ഹരിഗോവിന്ദൻ, സീനിയർ വൈസ് പ്രസിഡന്റ് ഷാഹിദ റഹ്മാൻ,അസോ. ജനറൽ സെക്രട്ടറി എൻ.രാജ് മോഹൻ, കെ. രമേശൻ, ബി. സുനിൽകുമാർ, ടി. യു. സാദത്ത് പ്രസംഗിച്ചു.