s
സി എച്ച് എസ് അടയ്ക്കാക്കുണ്ട് ഓവറോൾ ചാമ്പ്യന്മാരായി

വണ്ടൂർ : തിരുവാലി എച്ച്.എസ്.എസിൽ നടന്ന വണ്ടൂർ ഉപജില്ല കായികമേളയിൽ 266 പോയിന്റ് നേടി സി.എച്ച്.എസ് അടയ്ക്കാക്കുണ്ട് ഓവറോൾ ചാമ്പ്യന്മാരായി. 201 പോയിന്റോടെ ആതിഥേയരായ ജി.എച്ച്.എസ്.എസ് തിരുവാലി 201 പോയിന്റോടെ രണ്ടാം സ്ഥാനത്തും 136 പോയിന്റോടെ വി.എം.സി മൂന്നാം സ്ഥാനത്തുമാണ്. സമാപന ചടങ്ങ് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമ്മു ഉദ്ഘാടനം ചെയ്തു. എൽ.പി വിഭാഗത്തിൽ എ.എം.എൽ.പി .എസ് തിരുവാലിയും യു.പി വിഭാഗത്തിൽ ജി.യു.പി.എസ് മാളിയേക്കലും സബ് ജൂനിയർ വിഭാഗത്തിൽ സി.എച്ച്.എസ് അടയ്ക്കാകുണ്ടും ജൂനിയർ വിഭാഗത്തിൽ ജി.എച്ച്.എസ് തിരു വാലിയും സീനിയർ വിഭാഗത്തിൽ സി.എച്ച്.എസ് അടയ്ക്കാകുണ്ടും ചാമ്പ്യന്മാരാണ്.