s
മാർക്സിസവും ഫാസിസവും എതിർത്ത് തോൽപ്പിക്കണം ,വി. എസ് ജോയ്


പരപ്പനങ്ങാടി : മാർക്സിസ്റ്റ് - ബി.ജെ പി കൂട്ടുകെട്ടിനെ എതിർത്തു തോൽപ്പിക്കണമെന്ന് ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് പറഞ്ഞു. മിഷൻ 25 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് വി.പി. ഖാദറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ പാർട്ടിയുടെ മുന്നോട്ടുള്ള ഒരുക്കങ്ങളെ പറ്റി എ.കെ. അബ്ദുറഹ്മാൻ ക്ളാസെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷാജി പാച്ചേരി , കെ.പി.സി.സി. മെമ്പർ യു.കെ. അഭിലാഷ്, ബ്‌ളോക്ക് പ്രസിഡന്റ് മോഹനൻ വെന്നിയൂർ , ബി.പി. ഹംസക്കോയ, കെ.ഗംഗാധരൻ, ശബ്നം മുരളി, എ . ശ്രീജിത്ത്, കെ.പി ഷാജഹാൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു