d
നവരാത്രി പൂജയോടനുബന്ധിച്ച് പനമ്പറ്റ ഭജന മഠത്തിൽ പൂജവെപ്പ് നടന്നു

എടക്കര : നവരാത്രി പൂജയോടനുബന്ധിച്ച് പനമ്പറ്റ ഭജനമഠത്തിൽ പൂജവയ്പ്പ് നടന്നു. ഒക്ടോബർ 11,12 തീയതികളിൽ ഉഷപൂജ, സന്ധ്യാപൂജ. 13ന് പൂജയെടുപ്പ്, വിദ്യാരംഭം. രാവിലെ 10ന് പനമ്പറ്റ ഭജനമഠത്തിന്റെ രൂപീകരണത്തിന് കാരണക്കാരനായ സ്വാമി വിരജാനന്ദ തീർത്ഥയെ അനുസ്മരിക്കും. പാലേമാട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ആത്മസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. വിരജാനന്ദ തീർത്ഥ സ്വാമിയുടെ സമാധി ദിനത്തിന്റെ 41, 42 ദിവസങ്ങളായ നവംബർ 7,8 തീയതികളിൽ വിവിധ പരിപാടികൾ കൊളത്തൂർ അദ്വൈതാശ്രമത്തിൽ നടത്തും. നവംബർ 8ന് കൊളത്തൂർ ആശ്രമത്തിലേക്കുളള യാത്രക്കായി വാഹന സൗകര്യമൊരുക്കും.