മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളില്‍ ഇന്നലെ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ മികച്ച മുന്നേറ്റം നടത്തിയതായി എം.എസ്. എഫ്-കെ.എസ്.യു
മുന്നണിയും എസ്.എഫ്.ഐയും അവകാശപ്പെട്ടു. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ എം.എസ്.എഫ് സര്‍വകാല റെക്കാഡ് വിജയം നേടിയതായി ജില്ലാ കമ്മിറ്റി അവകാശപ്പെട്ടു. യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരുടെ എണ്ണത്തിലും കോളജ് യൂണിയന്‍ ഭരണത്തിലും ചരിത്ര വിജയമാണ് എം.എസ്.എഫ് നേടിയത്.കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യുവിന് വലിയ മുന്നേറ്റം നടത്താനായെന്ന് കെ. എസ്.യു ജില്ലാ കമ്മിറ്റി അവകാശപ്പെട്ടു. ജില്ലയില്‍ 15 ചെയർമാ
ന്‍, 24 യു.യുസിമാര്‍ കെ.എസ്. യു നേടിയെടുത്തു.
ജില്ലയിലെ 11 കോളേജ് യൂണിയനുകള്‍ എം.എസ്.എഫ് - കെ.എസ് യു സഖ്യത്തില്‍നിന്ന് എസ് എഫ് ഐ തിരിച്ചുപിടിച്ചതായി എസ് എഫ് ഐ ജില്ലാ കമ്മിറ്റി അവകാശപ്പെട്ടു. സംഘടനാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 68ല്‍ 17 കോളേജുകളില്‍ എസ്.എഫ്.ഐ ഒറ്റയ്ക്ക് ഭരണം നേടി. എം.എസ്.എഫ്, കെ.എസ്.യു, എ.ബി.വി.പി, ഫ്രറ്റേണിറ്റി സഖ്യത്തെയാണ് തോല്‍പ്പിച്ചതെന്നും സംഘടന അവകാശപ്പെട്ടു.
സംഘടന അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ വനിതാ കോളേജുകളും എം.എസ്. എഫ് മുന്നണിയെയാണ് തിരഞ്ഞെടുത്തതെന്ന് എം.എസ്.എഫ് അവകാശപ്പെട്ടു. ജില്ലയിലെ ആകെയുള്ള നാല് ഐ.എച്ച്ആര്‍.ഡി കോളേജുകളും എട്ട് ഗവ. കോളേജുകളും 16 എയ്ഡഡ് കോളേജുകളും 71 അണ്‍എയ്ഡഡ് കോളേജുകളും രണ്ട് യൂണിവേഴ്സിറ്റി ബി.എഡ് സെന്ററുകളും എം.എസ്.എഫിനൊപ്പം നിന്നുവെന്നും സംഘടന അവകാശപ്പെട്ടു. തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളജ് എസ്.എഫ്.ഐയില്‍ നിന്നും എം.എസ്.എഫ് മുന്നണി തിരിച്ചുപിടിച്ചു.
കഴിഞ്ഞ കാലിക്കറ്റ് സര്‍വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മഞ്ചേരി എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, കെ.എം.സി.ടി ലോ കോളജ് ,മങ്കട ഗവ.കോളേജ്,താനൂര്‍ ഗവ.കോളേജ് എന്നിവ തിരിച്ച് പിടിച്ചതായി എസ്.എഫ്.ഐ അറിയിച്ചു. . കോളേജ് തുടങ്ങി 11 വര്‍ഷത്തിനുശേഷം എടക്കര മൂത്തേടം ഫാത്തിമയില്‍ എസ്എഫ്‌ഐ യൂണിയന്‍ പിടിച്ചെടുത്തു.എസ് എഫ് ഐ യൂണിയന്‍ ഉണ്ടായിരുന്ന ഏഴ് കോളേജും എസ് എഫ് ഐ യൂണിയന്‍ നില നിറുത്തിയെന്നും നാല് ഗവ.കോളേജ് അടക്കം 18 സ്ഥലത്ത് എസ്.എഫ്. ഐ വിജയം കൈവരിച്ചുവെന്നും 30 യു.യു.സി സ്ഥാനങ്ങളാണ് നിലവില്‍ എസ്.എഫ്.ഐക്ക് ലഭിച്ചതെന്നും സംഘന അവകാശപ്പെട്ടു.