
മലപ്പുറം: ഇസ്ലാമിക് കലാസാഹിത്യ സമിതി മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദർസ് അറബിക് കോളേജ് വിദ്യാർത്ഥികളുടെ കലാമേള ഇന്ന് രാവിലെ വേങ്ങര വ്യാപാരഭവനിൽ നടക്കും. എസ്.വൈ.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസൻ ജിഫ്രിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് താഹിർ കോയ തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും.
ഖുർആൻ പാരായണം,ഭാഷാപ്രസംഗങ്ങൾ, പ്രബന്ധം, വിവർത്തനം, മാപ്പിളപ്പാട്ട്, മാപ്പിളപ്പാട്ട് രചന, ഇബാറത്ത് വായന, മുശാഅറ, ക്വിസ് കോമ്പറ്റീഷൻ തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും