
വേങ്ങര:വേങ്ങര ചെറുകുറ്റിപ്പുറം ശ്രീ ശാസ്താ ഭഗവതി ക്ഷേത്രത്തിൽ മഹാനവമി, വിജയദശമി ആഘോഷത്തിന്റെ ഭാഗമായി പൂജവയ്പ് നടന്നു. ഞായറാഴ്ച വിജയദശമി ദിവസം രാവിലെ പൂജയെടുപ്പ്, പ്രസാദവിതരണം, വിദ്യാരംഭം എന്നിവ നടക്കും. ക്ഷേത്രം മേൽശാന്തി കുട്ടൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ എഴുത്തിനിരുത്ത് നടക്കും. തുടർന്ന് വിദ്യാർത്ഥികൾക്കായുള്ള വിദ്യാഗോപാലാർച്ചന, പ്രഭാത ഭക്ഷണം എന്നിവ ഉണ്ടായിരിക്കുമെന്നും ക്ഷേത്രഭാരവാഹികൾ അറിയിച്ചു.