
എടപ്പാൾ: മഹിളാമോർച്ച ചങ്ങരംകുളം മണ്ഡലം മെമ്പർഷിപ്പ് കാമ്പെയിന് തുടക്കമായി. ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ.കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സ്ത്രീശാക്തീകരണത്തിന് മുൻഗണന നൽകുന്ന നിലപാടാണ് നരേന്ദ്ര മോദി സർക്കാരിന്റേതെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. മഹിളാ മോർച്ച പ്രസിഡന്റ് ഷീല ഷാജൻ അദ്ധ്യക്ഷതവഹിച്ചു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ജെനു പട്ടേരി . ഗ്രാമപഞ്ചായത്തംഗം സബിതാ വിനയകുമാർ, ജയൻ കല്ലൂർമ, കെ.പ്രിജ, ലീല, വി.പി. ഉഷ, സി.രജിത, ടി.സി. അശ്വതി എന്നിവർ സംസാരിച്ചു.