
തിരൂർ : തിരൂർ ജെ.സി.ഐയുടെ നേതൃത്വത്തിൽ തുഞ്ചൻ പറമ്പിൽ ആദ്യക്ഷരം കുറിക്കാനെത്തിയ കുരുന്നുകളടക്കമുള്ള പതിനായിരക്കണക്കിന് ആളുകൾക്ക് തിളപ്പിച്ചാറിയ പശുവിൻ പാൽ വിതരണം ചെയ്തു. ജൂനിയർ ചേമ്പർ ഇന്റർനാഷണൽ തിരൂരിന്റെ 40-ാമത് വാർഷികത്തോടനുബന്ധിച്ചാണ് ഈ വർഷം പാൽ വിതരണം നടത്തിയത്. പാൽ വിതരണത്തിന് മുൻ പ്രസിഡന്റ വി.വി. സത്യാനന്ദൻ, ജെ.സി.ഐ മെമ്പർമാരായ ഹാരിസ് കൈനിക്കര, അസീസ് മാവുംകുന്ന്, ഹമീദ് കൈനിക്കര, എം.പുഷ്കരാക്ഷൻ, ടി.ശ്രീഷ്മ, കെ.സുനിഷ, വി.പി.ഇന്ദുജ, സി.കെ.സോനാ, വി.വൃന്ദ, ഫർസാന, ഡോക്ടർമാരായ വസീക്ക രാമനാലുക്കൽ, ജൂദ എന്നിവർ നേതൃത്വം നൽകി.