
മലപ്പുറം : മോഹനം കലാലയം വിജയദശമി ആഘോഷിച്ചു. വ്യത്യസ്ത മേഖലയിൽ പ്രവർത്തിക്കുന്ന മൂന്നു പേരെ ആദരിച്ചു. പ്രകൃതി ജീവന മേഖലയിൽ പ്രഗത്ഭ്യനായ മുത്തുകൃഷ്ണൻ , ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഹമീദ് , ക്ലാസിക്കൽ അദ്ധ്യാപിക പി.സിന്ധു എന്നിവരെയാണ് അനുമോദിച്ചത്. പി. ഉബൈദുള്ള എം.എൽ.എ ഉപഹാരം വിതരണം ചെയ്തു. കലാലയം പ്രിൻസിപ്പൽ ബാബുരാജ് കോട്ടക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ഹംസ മലയിൽ സ്വാഗതവും സിന്ധു നന്ദിയും പറഞ്ഞു.