
വേങ്ങര: പറപ്പൂർ കാട്ട്യേക്കാവ് ഭഗവതി കിരാത മൂർത്തി ക്ഷേത്രത്തിൽ വിജയദശമിയോടനുബന്ധിച്ച് വിദ്യാരംഭം, വാഹന പൂജ എന്നിവ നടന്നു. വിദ്യാനികേതൻ മലപ്പുറം ജില്ലാ പ്രസിഡന്റും റിട്ട. പ്രധാനാദ്ധ്യാപകനുമായ രാജീവ് മേനത്ത് കുട്ടികൾക്ക് ഹരിശ്രീ കുറിച്ചു. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി പുസ്തക പൂജ, ആയുധപൂജ തുടങ്ങിയവ നടന്നു. ക്ഷേത്രം മേൽശാന്തി വിഷ്ണു പ്രസാദ് നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. രവി ഇന്ദ്രപ്രസ്ഥം, വിശ്വനാഥൻ, സുരേഷ്കുമാർ,പ്രഭാകരൻ, ജയപ്രകാശ്, സുകുമാരൻ, നൃത്താദ്ധ്യാപിക ദിവ്യരാജ് എന്നിവർ നേതൃത്വം നൽകി.