focus

നിലമ്പൂർ: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ദിരാ ഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ കിർത്താഡ്സും പട്ടിക വർഗ വികസന വകുപ്പും സംയുക്തമായി ഫോക്കസ് 2024 എന്ന പേരിൽ ക്ലാസ്സ് സംഘടിപ്പിച്ചു. സ്‌കൂൾ മാനേജർ എസ്.പ്രീത സ്വാഗതം പറഞ്ഞ ചടങ്ങിൽ ഭരണഘടനാശില്പി ഡേ. ബി.ആർ.അംബേദ്ക്കറിനെക്കുറിച്ചുള്ള ഓറിയന്റേഷൻ ക്ലാസ്സ് സുഭാഷ്.കെ.വി (റിസർച്ച് ഓഫീസർ, അന്ത്രോപോളജി, കിർത്താഡ്സ്) നടത്തി. വിദ്യാർത്ഥി കൗൺസിലർ പി.എം.അമിത നന്ദി പറഞ്ഞു. എം.സി.ആർ.ടിമാരായ കെ.പ്രകാശ്, സി.പ്രീത, വിദ്യാർത്ഥി കൗൺസിലർ മുഹമ്മദ് സിനാൻ തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.