
വണ്ടൂർ: വയനാട്ടിലെ പ്രകൃതിദുരന്തങ്ങൾക്കിരയായ മൂന്ന് കുടുംബങ്ങൾക്ക് ഉപജീവനമാർഗം ഉറപ്പാക്കി മലപ്പുറം ജില്ല വെറ്ററൻസ്
സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ. സർവ്വതും നഷ്ടപ്പെട്ട് ചൂരൽമലയിലെ വാടക ക്വാർട്ടേഴ്സിൽ കഴിയുന്ന മൂന്നു കുടുംബങ്ങൾക്കാണ് തയ്യൽ മെഷീനുകൾ എത്തിച്ചു നൽകിയത്. വേണ്ട സഹായം അറിയിക്കണമെന്നും അത് എത്തിച്ചു നൽകുമെന്ന ഉറപ്പും നൽകിയാണ് ഇവർ മടങ്ങിയത്. പതിനാറായിരത്തിലധികം വില വരുന്ന മൂന്ന് തയ്യൽ മെഷീനുകൾ ആണ് മൂന്നു കുടുംബങ്ങൾക്കായി നൽകിയത്. 40 വയസിന് മുകളിലുള്ളവരുടെ കൂട്ടായ്മ കാൽപന്ത് കളിക്ക് പുറമേ ജീവകാരുണ്യപ്രവർത്തനങ്ങളിലുംസജീവമാണ്. അസോസിയേഷൻ പ്രസിഡന്റ് ഷാജി ആലങ്ങാടൻ, നൗഷാദ് പോത്തങ്ങോടൻ, പി.ഹംസ, എം.റഫീഖ്, സി.സി.എച്ച്.ഫഹദ് തുടങ്ങിയവർ നേതൃത്വം നൽകി.