
വണ്ടൂർ: മെസോമിയ24 എന്നപേരിൽ അൽഫുർഖാൻ പബ്ലിക് സ്‌കൂളിൽ രണ്ടു ദിനങ്ങളിലായി നടക്കുന്ന ആട്സ് ഫെസ്റ്റിന് തുടക്കമായി. സാഹിത്യകാരൻ ഗിരീഷ് മാരമംഗലത്ത് ഉദ്ഘാടനം ചെയ്തു. അൽഫുർഖാൻ ജനറൽ സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി സന്ദേശ പ്രഭാഷണം നടത്തി. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികളെ പരിപാടിയിൽ ആദരിച്ചു. പ്രിൻസിപ്പാൾ കെ.എസ്.ഷാജഹാൻ മൂത്തേടം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ഇ.ആഷിഖ് കരുവാരകുണ്ട്, അഡ്മിനിസ്‌ട്രേറ്റർ ഷംസുദ്ദീൻ അഞ്ചചവിടി, മോറൽഹെഡ് അസ്ഹർ സഖാഫി കരുവാരകുണ്ട്, എ.പി.അബ്ദുള്ള ബാഖവി വണ്ടൂർ, ജമാലുദ്ദീൻ ലത്വീഫി എറിയാട്, അബ്ദുള്ളക്കുട്ടി കറുത്തേനി, ശിഹാബുദ്ദീൻ കാളികാവ്, അബൂബക്കർ സിദ്ദീഖ് പള്ളിശ്ശേരി, ഷാഹിദ് എം.കവള മുക്കട്ട, അജ്മൽ ഷാ.അമ്പലക്കടവ്, ഷിനാജ് കാട്ടുമുണ്ട തുടങ്ങിയവർ സംബന്ധിച്ചു. പരിപാടി ഇന്ന് സമാപിക്കും.