ulgadanam
ജൂനിയർ റെഡ് ക്രോസ് ഉദ്ഘാടനം

തിരൂർ : പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജെ.ആർ.സി യൂണിറ്റ് , ഹരിതാങ്കണം പദ്ധതി എന്നിവയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ എം.കെ. അബ്ദുൽ മജീദ് നിർവഹിച്ചു . ജെ.ആർ.സിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്കൂൾ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് പി.ടി. ഫൈസൽ ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾക്ക് ഫലവൃക്ഷ തൈകൾ നൽകി നിർവഹിച്ചു. ജെ.ആർ.സി തിരൂർ ഉപജില്ലാ കോ ഓർഡിനേറ്റർ കെ.എസ് നൻസാർ ബോധവത്കരണ ക്ളാസെടുത്തു. പ്രഥമാദ്ധ്യാപകൻ ടി. മുനീർ, റസാക്ക് പാലോളി , സി. റഹീം , സി. എം. അബ്ദുള്ളക്കുട്ടി, ഹമീദ് പാറയിൽ, സി.എം.സി. അർഷദ് എന്നിവർ പങ്കെടുത്തു.