 
പെരിന്തൽമണ്ണ: ഗവ:മോഡൽ എച്ച്.എസ്.എസിൽ ആഗോള കൈകഴുകൽ
ദിനാചരണം നടത്തി. പ്രധാനാദ്ധ്യാപിക കെ.വി. ശൈലജ ഉദ്ഘാടനം ചെയ്തു. മേലാറ്റൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ വി.വി.ദിനേശ് ബോധവത്കരണ ക്ളാസെടുത്തു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രി എം.എൽ.എച്ച്.പിമാരായ എ.ഷഹാന, കെ.ജെ അഞ്ജന, അശ്വതി ശിവൻ, ആർ.ബി.എസ്.കെ.മാരായ എ.അർച്ചന, പി.ആർ. അനില എന്നിവർ കൈകഴുകൽ ഡെമോ ഡാൻസും നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സിദ്ദിഖ്, ജെ.ആർ.സി കൺവീനർ പ്രസീത, എസ്.പി.സി സി.പി.ഒ ചന്ദ്രശേഖരൻ, എ.സി.പി.ഒ സജിത, ഹെൽത്ത് ഇൻസ്‌പെക്ടർ എൻ. സെന്തിൽ കുമാർ, സീനിയർ അസിസ്റ്റന്റ് വി.എം. സുധാകരൻ പ്രസംഗിച്ചു.